ചേമഞ്ചേരി: റെയിൽവേ സ്റ്റേഷനിൽ കവർച്ച. ഇന്നലെ രാത്രിയോടെയാണ് സംഭവം. ചേമഞ്ചേരി റെയിൽവേ സ്റ്റേഷൻ ടിക്കറ്റ് കൗണ്ടറിന്റെ പൂട്ട് തകർത്താണ് മോഷണം നടത്തിയിരിക്കുന്നത്. പണവും ട്രെയിൻ ടിക്കറ്റ് വിതരണ യന്ത്രവും ടിക്കറ്റും ഉൾപ്പെടെയാണ് മോഷ്ടാവ് കവർന്നത്.
ഇന്ന് രാവിലെ 7 മണിയോടെ ടിക്കറ്റ് കൗണ്ടർ തുറക്കാനായി എത്തിയ ആളാണ് പൂട്ട് തകർത്ത നിലയിൽ കണ്ടത്. സമീപത്തായി ഒരു കമ്പിപ്പാരയും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. രാവിലെ ട്രെയിൻ കയറാനായി എത്തിയ നിരവധി പേർക്ക് ടിക്കറ്റ് നൽകാൻ കഴിഞ്ഞിട്ടില്ല. പൊലീസിൽ വിവരം അറിയിച്ചിട്ടുണ്ട്.