പയ്യോളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഇരിങ്ങത്ത് സ്വദേശിയായ വയോധികൻ പിടിയിൽ. തയ്യുള്ള പറമ്പിൽ മീത്തൽ ബാലൻ (73) ആണ് പിടിയിലായത്.

ഒക്ടോബർ അവസാനവാരമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പെൺകുട്ടിയോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും ലൈംഗികാവശ്യം പ്രകടിപ്പിക്കുകയും വസ്ത്രം മാറ്റി ഗുഹ്യഭാഗം പ്രദർശിപ്പിക്കുകയുമായിരുന്നു.

ഇതേ തുടർന്ന്, പെൺകുട്ടി നൽകിയ പരാതിയിൽ പയ്യോളി പൊലീസ് കേസെടുക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് ഇയാളെ പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തത്. കൊയിലാണ്ടി പോക്‌സോ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

പയ്യോളി എസ്.എച്ച്.ഒ പി.പി ഷമീലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.