വയനാട്: വയനാട് സുൽത്താൻ ബത്തേരിയിലെ വിദ്യാർഥിയുടെ മരണം അപകടത്തെത്തുടർന്നെന്ന് പൊലീസിന്റെ സ്ഥിരീകരണം. സൈക്കിൾ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടമുണ്ടായത്. പുൻകുഴി കാട്ടുനായ്ക്ക ഉന്നതിയിലെ ബിനു ചിക്കി ദമ്പതികളുടെ മകൻ മനുവാണ് മരിച്ചത്.
റോഡരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ മനുവിനെ മറ്റൊരാൾ ഇടിച്ചിട്ടതാണെന്നായിരുന്നു പ്രാഥമിക സംശയം. എന്നാൽ പൊലീസിന്റെ അന്വേഷണത്തിനൊടുവിൽ സൈക്കിൾ മരത്തിലിടിച്ചാണ് അപകടമുണ്ടായതെന്ന് വ്യക്തമാകുകയായിരുന്നു.
പുൻകുഴി കാട്ടുനായ്ക്ക ഉന്നതിയിലെ ബിനു, ചിക്കി ദമ്പതികളുടെ മകൻ മനുവാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6.30ഓടെയായിരുന്നു അപകടം. പരിക്കേറ്റ നിലയിൽ കണ്ടെത്തിയ മനുവിനെ നാട്ടുകാരാണ് ബത്തേരിയിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു.