ചെങ്ങോട്ടുകാവ്: ചേലിയയില്‍ വയോധിക കിണറ്റില്‍ വീണ് മരിച്ചു. ചേവന്‍ പറമ്പത്ത് പത്മിനി ആണ് മരിച്ചത്. അറുപത്തിരണ്ട് വയസായിരുന്നു.
വീടിന് സമീപത്തെ പദ്ധതിക്കായുള്ള കിണറിലാണ് പത്മിനി വീണത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികള്‍ കൊയിലാണ്ടി ഫയര്‍സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. അഗ്നിരക്ഷാ പ്രവര്‍ത്തകരെത്തി മൃതദേഹം പുറത്തെടുത്തു.E
മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നു.
SFRO സജിൻ എസ്, FRO മാരായ ലതീഷ് നടുക്കണ്ടി, കെ.ബി.സുകേഷ്, കെ.ബിനീഷ്, എൻ.പി.അനൂപ്, വി.പി.രജീഷ്, കെ.ഷാജു, ഹോം ഗാർഡ് മാരായ ഷൈജു, സുധീഷ്, ഗിരീഷ്, ബൈജു എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
സഹോദരി: ഗീത.