കൊയിലാണ്ടി: മുത്താമ്പി റോഡില്‍ അണ്ടര്‍പാസിന് സമീപം ബൈക്കും ദേശീയപാത കരാര്‍ കമ്പനിയായ വാഗാഡിന്റെ പിക്കപ്പും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റു.
ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. പേരാമ്പ്ര സ്വദേശി സുനില്‍കുമാറിനാണ് പരിക്കേറ്റത്. ഇയാളുടെ ഇരുകാലുകള്‍ക്ക് പരിക്കുണ്ട്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.