മോസ്കോ: റഷ്യ-യുക്രെയ്ൻ യുദ്ധം രൂക്ഷമായികൊണ്ടിരിക്കെ ഇന്ത്യൻ വംശജനായ ശതകോടീശ്വരൻ ലക്ഷ്മി മിത്തലിന്റെ ഉടമസ്ഥതയിലുള്ള സ്റ്റീൽ പ്ലാന്റിന് നേരെ മിസൈൽ ആക്രമണം. യുക്രെയ്നിലെ ‘ആർസീലർ മിത്തൽ’ മൈനിങ് ആൻഡ് മെറ്റലർജിക്കൽ കോംപ്ലക്സിന് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്.
യുക്രെയ്ൻ പ്രസിഡന്റ് വ്ലാദ്മിർ സെലെൻസ്‌കിയുടെ ജന്മനാടായ ക്രിവി റിഹിൽ ആണ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. യുക്രെയ്നിലെ ഏറ്റവും വലിയ സംയോജിത സ്റ്റീൽ യൂനിറ്റാണ് ആക്രമിക്കപ്പെട്ടതെന്ന് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുക്രെയ്ന്റെ ഭാഗത്തുനിന്നുണ്ടായ വൻ ഡ്രോൺ ആക്രമണത്തിന് മറുപടിയായാണ് റഷ്യയുടെ ഈ നടപടി. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 14 തൊഴിലാളികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഊർജ്ജ, ബ്ലാസ്റ്റ് ഫർണസ് പ്രവർത്തനങ്ങൾ തകർന്നതിനെ തുടർന്ന് പ്ലാന്റിലെ ഉൽപാദനം ഭാഗികമായി നിർത്തിവെച്ചു.
ഇതിന് തൊട്ടുമുമ്പ് റഷ്യയിലുടനീളം യുക്രെയ്ൻ നൂറുകണക്കിന് ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് ആറുപേർ കൊല്ലപ്പെട്ടിരുന്നു. യുദ്ധത്തിനിടയിലെ കിയവിന്റെ ഏറ്റവും വലിയ വ്യോമാക്രമണങ്ങളിലൊന്നാണിത്. രാജ്യത്തുടനീളം 822 ഡ്രോണുകൾ തടഞ്ഞിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
മോസ്‌കോ മേഖലയിൽ യുക്രെയ്ൻ ഡ്രോൺ വീടിന് മുകളിലിടിച്ച് 83കാരനായ വയോധികൻ കൊല്ലപ്പെട്ടതായി മോസ്‌കോ റീജിയണൽ ഗവർണർ ആന്ദ്രേ വൊറോബിയോവ് വ്യക്തമാക്കി. കൂടാതെ, റഷ്യയിലെ ഏറ്റവും വലിയ ഓൺലൈൻ റീട്ടെയിലറായ ‘വൈൽഡ്ബെറീസ്’ കമ്പനിയുടെ പോഡോൾസ്കിലെ വെയർഹൗസിലുണ്ടായ തീപിടിത്തത്തിനും ഈ ആക്രമണം കാരണമായി. റഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത താന്യ കിം ആണ് ഈ കമ്പനിയുടെ നിയന്ത്രണത്തിലുള്ളത്.
തലസ്ഥാനമായ മോസ്‌കോയെ ലക്ഷ്യമിട്ട് മുന്നൂറോളം ഡ്രോണുകൾ എത്തിയതായും അതിൽ മൂന്നിലൊന്ന് ഭാഗവും മോസ്‌കോ മേഖലയിൽ വെച്ച് തകർത്തതായും മോസ്‌കോ മേയർ സെർജി സോബിയാനിൻ പറഞ്ഞു. തെക്കുപടിഞ്ഞാറൻ റോസ്തോവ് മേഖലയിലെ മൂന്ന് നഗരങ്ങളിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി ഗവർണർ യൂറി സ്ലിയുസാർ അറിയിച്ചു. നൂറിലധികം ഡ്രോണുകൾ ഉപയോഗിച്ചുള്ള ഈ ആക്രമണത്തിൽ നിരവധി വീടുകളും റെയിൽവേ സ്റ്റേഷനും തകരുകയും