റിയാദ്: സഊദിയിലെ റിയാദിൽ മൂന്ന് മലപ്പുറം സ്വദേശികൾ മരണപ്പെട്ടു. ഹൃദയഘാതമാണ് മരണ കാരണം. പെരിന്തൽമണ്ണ വലംബൂർ നിലവിൽ ചെറുകരയിൽ താമസക്കാരനായ പാലക്കപറബ് വീട്ടിൽ പ്രസാദ് (57), വണ്ടൂർ കുറ്റിയിൽ സ്വദേശി അയ്യാട്ട് വീട്ടിൽ ഷാജഹാൻ (40), എടക്കര വഴിക്കടവ് സ്വദേശി റസാഖ് ദേവർതൊടിക എന്നിവരാണ് മരണപ്പെട്ടത്.
റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു പെരിന്തൽമണ്ണ വലമ്പൂർ പാലക്കപ്പറമ്പ് വീട്ടിൽ പ്രസാദ്. സ്പോൺസർ പ്രസാദിനെ താമസസ്ഥലത്ത് അബോധവസ്ഥയിൽ കാണുകയും തുടർന്ന് റെഡ് ക്രസന്റ് അധികൃതരും, പോലീസുമെത്തി മരണം സ്ഥിരീകരിക്കുകയുമായിരുന്നു. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മയ്യിത്ത് സുമൈഷി ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണവിവരമറിഞ്ഞ് ദമ്മാമിലുള്ള മകൻ അനിരുദ്ധ് റിയാദിൽ എത്തിയിട്ടുണ്ട്. ഭാര്യ: ബിന്ദു, മറ്റു മകൻ: അർജുൻ.