കൊച്ചി: മുട്ടിൽ മരമുറി കേസ് പ്രതികൾ വീണ്ടും ഹൈക്കോടതിയിൽ വഞ്ചന കേസിന്റെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതികളായ ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവർ ഹൈക്കോടതിയെ സമീപിച്ചത് . അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത വഞ്ചന കേസിൽ കുറ്റപത്രം വായിച്ച് കേൾപ്പിക്കാൻ നാളെ കോടതിയിൽ ഹാജരാകാൻ പ്രതികളോട് നിർദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രതികൾ കോടതിയിൽ ഹാജരായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ റോജി അഗസ്റ്റിൻ ഹാജരായില്ല. അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികൾക്കെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആൻറോ അഗസ്റ്റിനും ജോസ് കുട്ടി അഗസ്റ്റിനും കോടതിയിൽ ഹാജരായത്. റോജി അഗസ്റ്റിൻ ഹാജരാകാത്ത സാഹചര്യത്തിൽ തുടർനടപടികൾ ഉണ്ടാകും. വയനാട്ടിലെ വിവാദമായ മുട്ടിൽ മരംമുറിക്കേസുമായി ബന്ധപ്പെട്ട് അഗസ്റ്റിൻ സഹോദരന്മാർക്കെതിരെ വാറന്റ്. എറണാകുളം അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവർക്കെതിരെ വാറന്റ് പുറപ്പെടുവിച്ചത്.
മുട്ടിലിൽ നിന്ന് വനംവകുപ്പിൻ്റെ പാസ് ഉണ്ടെന്ന് അറിയിച്ച് അനധികൃതമായി മരം മുറിച്ച് അമ്പലമേട്ടിലെ ടിമ്പർ കമ്പനിക്ക് വിറ്റുവെന്നാണ് കേസ്. വിശ്വാസവഞ്ചന നടത്തി മരം വിറ്റുവെന്ന് ആരോപിച്ച് കമ്പനി ഉടമ നൽകിയ പരാതിയിലാണ് അമ്പലമേട് പൊലീസ് കേസെടുത്തത്.