കൊയിലാണ്ടി: കൊല്ലം ചിറക്ക് സമീപം ദേശീയപാതയ്ക്ക് കിഴക്ക് ഭാഗത്ത് വനിതാ ഹോട്ടലില്‍ പാചക ഗ്യാസ് സിലിണ്ടര്‍ ലീക്കായി തീപിടിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. അടുക്കളയിലെ അനുബന്ധ പാചക വസ്തുക്കള്‍ കത്തനശിച്ചു.
കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. കൂടുതല്‍ അപകടങ്ങള്‍ ഇല്ല എന്ന് ഉറപ്പുവരുത്തുകയും ലീക്കായ ഗ്യാസ് സിലിണ്ടറുകള്‍ സുരക്ഷിതമായി നീക്കം ചെയ്യുകയും ചെയ്തു.
എ.എസ്.ടി.ഒ അനില്‍കുമാര്‍ പി.എമ്മിന്റെ നേതൃത്വത്തില്‍ എസ്.എഫ്.ആര്‍.ഒ ബിജു വി.കെ.പി, എഫ്.ആര്‍.ഒമാരായ ജിനേഷ് കുമാര്‍, നിധിപ്രസാദ് ഇ.എം, ലിനീഷ്.എം, രജിലേഷ് സി.എം, സുജിത്ത് എസ്,പി, ഹോംഗാര്‍ഡുമാരായ ഷൈജു, സുധീഷ് കെ.പി എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.