കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഓണം സ്പെഷൽ അരി- ഓണക്കിറ്റ് വിതരണ ത്തിലെ സാങ്കേതിക തടസം പരിഹരിച്ചെന്നും ഇന്നുമുതൽ പൂർണതോതിലാകുമെന്നും മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ജില്ലയിൽ ഓണം സ്പെഷൽ അരി മുഴുവനും വിതരണത്തിനായി എത്തിച്ചിട്ടുണ്ട്.

'ജില്ലയിലെ എഫ്‌സിഐ ഗോഡൗണുകളിൽ അരി സ്റ്റോക്കില്ലാത്തതിനാലാണ് റേഷൻ കടകളിൽ ഓണം സ്പെഷൽ അരി എത്താൻ വൈകിയത്. ഗോഡൗണുകളിൽ പുതിയ സ്റ്റോക്ക് എത്തിയിട്ടുണ്ടെന്നും വിതരണം ആരംഭിച്ചതായും മന്ത്രി അറിയിച്ചു.

വിലക്കയറ്റം തടയാൻ അരിമില്ലുകളിൽ ഉൾപ്പെടെ സ്പെഷൽ സ്ക്വാഡ് രംഗ ത്തുണ്ട്. പച്ചക്കറി കടകൾ, റീടെയ്ല് മാർക്കറ്റുകൾ എന്നിവിടങ്ങളിലും പരിശോധന ഊർജിതമാക്കാൻ കളക്ടർമാർക്ക് നിർദേശം നൽകി. അവശ്യസാഹചര്യം കണക്കിലെടുത്ത് കോഴിക്കോട്, മലപ്പുറം

ജില്ലകളിലെ ജീവനക്കാർ അവധിയെടുക്കുന്നത് ഒഴിവാ ക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

ജില്ലകളിലെ റേഷൻ കിറ്റ് വിതരണത്തിൻ്റെ തുടർഅവലോകനം ഇന്ന് രാവിലെ നട ക്കുമെന്ന് മന്ത്രി പറഞ്ഞു. ഇന്നലെ നടന്ന അവലോകന യോഗത്തിൽ എഫ്സ‌ിഐ, ജിഎസ്‌ടി, ആദായനികുതി, ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ്, സപ്ലൈകോ ഉന്നത ഉദ്യോഗസ്ഥർ സംബന്ധിച്ചു.