കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ ഗ്രാമിന് 85 രൂപ കുറഞ്ഞു. പവന് 680 രൂപ കുറഞ്ഞ് 1,13,640 രൂപയായി. ഗ്രാമിന് 14,205 രൂപയാണ് വില.
ഇന്നലെ സ്വർണം മാസത്തെ ഏറ്റവും കൂടിയ നിരക്കിലെത്തിയിരുന്നു. ഇന്നലെ സ്വർണം പവന് 160 രൂപ വർധിച്ച് 1,14,320 രൂപയായിരുന്നു വില. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തെ വിലയിടിവിന് ആധാരം