മനാമ: ബഹ്റൈനിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം. സൂഖ് വാഖിഫിലെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായതെന്ന് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചു.

തീപിടിത്തത്തെ തുടർന്ന് സിവിൽ ഡിഫൻസ് ആളുകളെ ഒഴിപ്പിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് കെട്ടിടത്തിൽ നിന്ന് ആളുകളെ മാറ്റിയത്.

സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിൽ തീ നിയന്ത്രണ വിധേയമാക്കി. നാഷണൽ ആംബുലൻസ് സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.