കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. 22 കാരറ്റ് സ്വർണത്തിന്റെ പവൻ വിലയിൽ ഇന്ന് 2040 രൂപയുടെ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 255 രൂപയാണ് താഴ്ന്നത്.
ഇതോടെ 22 കാരറ്റ് സ്വർണം ഗ്രാമിന് 12,215 രൂപയായി. ഒരു പവൻ വാങ്ങാൻ 97,720 രൂപ നൽകണം.
24 കാരറ്റ് സ്വർണം ഗ്രാമിന് 13,679 രൂപയും 18 കാരറ്റ് സ്വർണം ഗ്രാമിന് 10,259 രൂപയുമാണ് ഇന്നത്തെ വില.
മാസങ്ങൾക്ക് ശേഷം ഇന്നലെയാണ് സ്വർണവില ഒരു ലക്ഷത്തേക്കാൾ താഴെ എത്തിയത്. തുടർച്ചയായ കുറവ് സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് പ്രതീക്ഷ നൽകുന്നുണ്ട്.
ഡോളർ കരുത്താർജിക്കുന്നത് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഘടകങ്ങളാണ് വിലമാറ്റത്തിന് കാരണമെന്നാണ് വിലയിരുത്തൽ. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളിൽ ഒന്നാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾ കേരളത്തിലും നേരിട്ട് പ്രതിഫലിക്കും.