ഫിലാഡല്‍ഫിയ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഇയില്‍ നടന്ന മത്സരത്തില്‍ നാടകീയ ജയവുമായി ഐവറി കോസ്റ്റ്. ഫിലാഡല്‍ഫിയ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ഇക്വഡോറിനെയാണ് അവര്‍ പരാജയപ്പെടുത്തിയത്. 89 മിനുട്ട് വരെ ഗോള്‍രഹിത സമനിലയില്‍ തുടര്‍ന്ന മത്സരത്തില്‍ 90ാം മിനുട്ടിലാണ് ഐവറി കോസ്റ്റിന്റെ വിജയഗോള്‍ വന്നത്.
പകരക്കാരനായെത്തിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം അമദ് ഡിയാലോയാണ് ഇക്വഡോര്‍ വലകുലുക്കിയത്. പ്രതിരോധ താരം വില്‍ഫ്രൈഡ് സിംഗോയുടെ അസിസ്റ്റില്‍നിന്നായിരുന്നു ഗോള്‍.
മത്സരത്തിന്റെ 56ാം മിനുട്ടിലായിരുന്നു എലി വാഹിയെ പിന്‍വലിച്ച് പരിശീലകന്‍ ഡിയാലോയെ കളത്തിലിറക്കിയത്. ഇതോടെ 12 വര്‍ഷങ്ങള്‍ക്ക്് ശേഷമുള്ള ലോകകപ്പിലേക്കുള്ള തിരിച്ചുവരവ് ജയത്തോടെ തുടങ്ങാനും ഐവറികോസ്റ്റിനായി. 2018, 2022 ലോകകപ്പുകളില്‍ യോഗ്യതനേടാന്‍ ടീമിനായിരുന്നില്ല.
ശനയാഴ്ച രാത്രി ജര്‍മനിക്കെതിരെയാണ് ഐവറികോസ്റ്റിന്റെ അടുത്ത മത്സരം. കുറാസാവോയാണ് ഇക്വഡോറിന്റെ അടുത്ത എതിരാളികള്‍.