വയനാട്: കേരളം-കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന വയനാട് ബൈരക്കുപ്പ പാലം യാഥാർഥ്യത്തിലേക്ക്. പാലം നിർമാണത്തിനാവശ്യമായ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാർ സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.കെ ബഷീറിന് ഉറപ്പ് നൽകി. പാലം നിർമാണം സംബന്ധിച്ച കാര്യങ്ങൾ ഉടൻ തന്നെ മന്ത്രിസഭാ യോഗത്തിൽ വെക്കുമെന്നും അതിനുള്ള നിർദേശങ്ങൾ നൽകിക്കഴിഞ്ഞെന്നും ഡി.കെ ശിവകുമാർ അറിയിച്ചു.