പേരാമ്പ്ര: ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിൽ നിന്ന് യാത്രികന് പെരുമ്പാമ്പിന്റെ കടിയേറ്റു. പേരാമ്പ്ര സ്വദേശി ഫിറോസിനാണ് കടിയേറ്റത്. പെരുമ്പാമ്പിന്റെ കുട്ടിയാണ് ഫിറോസിന്റെ കൈക്ക് കടിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

രാവിലെ കുട്ടിയെ മദ്രസ്സയിൽ കൊണ്ടുവിട്ട് തിരിച്ചു വരുമ്പോഴാണ് കൈക്ക് കടിയേറ്റത്. പെട്ടന്ന് വണ്ടി നിർത്തി പരിശോധിച്ചപ്പോഴാണ് പെരുമ്പാമ്പിന്റെ കുട്ടിയാണെന്ന് മനസിലായത്. ഉടൻ പേരാമ്പ്ര താലൂക് ആശുപത്രിയിൽ എത്തി ചികിസ തേടി.

വിഷമില്ലാത്ത പാമ്പായതിനാൽ പേടിക്കാനില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഫിറോസ് അപകടനില തരണം ചെയ്തിടുണ്ട്. പേരാമ്പ്രയിലെ വ്യാപാരിയാണ് ഫിറോസ്.

പേരാമ്പ്ര