തൃശൂര്‍: തൃശൂരില്‍ ഷിഗെല്ല ബാധിച്ച് ചികിത്സയിലായിരുന്ന 43കാരന്‍ മരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് രോഗബാധ സ്ഥിരീകരിച്ചത്. വയറുവേദനയെ തുടര്‍ന്ന് മാപ്രാണം സ്വദേശിയായ ഇയാളെ പതമൂന്നാം തീയതിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉറവിടം കണ്ടെത്താന്‍ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. 

ഇതോടെ ഷിഗെല്ല ബാധിച്ച് ഇന്ന് മരണപ്പെട്ടവരുടെ എണ്ണം രണ്ടായി ഉയര്‍ന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ആര്‍ജവും ഇന്ന് മരിച്ചിരുന്നു. സംസ്ഥാനത്ത് ഇതുവരെ രോഗബാധയേറ്റ് അഞ്ചുപേരാണ് മരിച്ചത്.