പേരാമ്പ്ര: പേരാമ്പ്ര കൈതക്കലില്‍ മരം കടപുഴകി വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഇന്ന് വൈകീട്ട് 4.15 ഓടെയാണ് സംഭവം. കൈതക്കൽ കള്ളുഷാപ്പിന്റെയും വര്‍ക്കുഷോപ്പിന്റെയും ഇടയിലുള്ള വലിയ തണല്‍ മരമാണ് മഴയിലും കാറ്റിലും നിലംപതിച്ചത്. ഈ മരത്തിന്റെ ചില്ലകള്‍ ദേഹത്ത് കൊണ്ടാണ് ബൈക്ക് യാത്രികന് പരിക്കേറ്റത്. 

പേരാമ്പ്രയില്‍ നിന്നും ഉള്ളിയേരിയിലേക്ക് പോവുകയായിരുന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ബൈക്ക് യാത്രികനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാൾ ഉള്ളിയേരി സ്വദേശിയാണെന്നാണ് വിവരം.