കൊയിലാണ്ടി: ആറുവരിപ്പാതയായ ദേശീയപാത 66ൽ കിലോമീറ്ററോളം തെറ്റായ ദിശയിൽ അപകടകരമായി സർവീസ് നടത്തിയ സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ കടുത്ത നടപടി. കോഴിക്കോട്–കണ്ണൂർ റൂട്ടിലോടുന്ന കൃതിക ബസിന്റെ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. കൊയിലാണ്ടി ജോയിന്റ് ആർ.ടി.ഒയാണ് നടപടി സ്വീകരിച്ചത്.

പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ചതിന് ബസിന് 7,500 രൂപ പിഴയും ചുമത്തി. കൂടാതെ ഡ്രൈവറും കണ്ടക്ടറും എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ച് (ഐ.ഡി.ടി.ആർ) കേന്ദ്രത്തിൽ നിർബന്ധിത റോഡ് സുരക്ഷാ പരിശീലനത്തിൽ പങ്കെടുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ബസിന്റെ പെർമിറ്റ് റദ്ദാക്കുന്നതിനായി കണ്ണൂർ ആർ.ടി.ഒയ്ക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്നും കൊയിലാണ്ടി ജോയിന്റ് ആർ.ടി.ഒ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് സർവീസ് നടത്തുകയായിരുന്ന കൃതിക ബസ് പൂക്കാട് ഭാഗത്ത് നിന്ന് കിലോമീറ്ററോളം എതിർദിശയിലൂടെ ഓടിയത്. എതിർദിശയിൽ വാഹനമോടിച്ചതിനും അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനും ബന്ധപ്പെട്ട നിയമനടപടികൾ തുടരും. ഇക്കാര്യത്തിൽ കോടതി പിഴയും ചുമത്തും.

ഇത്