കുന്നംകുളം: ചൊവ്വന്നൂർ കുട്ടംകുളത്തിൽ ഗൃഹനാഥയുടെ മൃതദേഹം കണ്ടെത്തി. ചൊവ്വന്നൂർ സ്വദേശി മുതിരംപറമ്പത്ത് വീട്ടിൽ രാഗിണി (66) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ വീട്ടിൽ നിന്ന് കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ പുലർച്ചെ ആറരയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ കുന്നംകുളം അഗ്നിരക്ഷാസേന മൃതദേഹം പുറത്തെടുത്തു. ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ബെന്നി മാത്യു, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ബ്രിജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കാരം നടക്കും.