താമരശ്ശേരി: സ്പായിൽ കയറി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയ സംഭവത്തിൽ സിവിൽ പോലീസ് ഓഫീസറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സി.പി.ഒ മുഹമ്മദ് ഫാസിലിനെയാണ് അന്വേഷണ വിധേയമായി സർവീസിൽ നിന്ന് നീക്കിയത്.

ആവശ്യപ്പെട്ട പണം നൽകിയില്ലെങ്കിൽ സ്ഥാപനം പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്പാ ഉടമയിൽ നിന്ന് 1,500 രൂപ വാങ്ങിയെന്നാണ് ആരോപണം. സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റൂറൽ പോലീസ് മേധാവിയാണ് നടപടി സ്വീകരിച്ചത്. ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.