മുക്കം: കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം മൈസൂർപ്പറ്റയിൽ വാക്കുതർക്കത്തിനിടെ യുവാവിന് വെട്ടേറ്റു. മൈസൂർപ്പറ്റ സ്വദേശി ജയനാണ് (38) വെട്ടേറ്റത്. സംഭവത്തിൽ സുഹൃത്തായ സുഭാഷിനെ മുക്കം പോലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. സുഭാഷിന്റെ നായയെ ജയൻ ഉപദ്രവിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. തർക്കത്തിനിടെ സുഭാഷ് ജയനെ വെട്ടുകയായിരുന്നു.
തലയ്ക്കും ചെവിക്കും പരിക്കേറ്റ ജയനെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
വധശ്രമത്തിന് കേസെടുത്ത പോലീസ് തോട്ടുമുക്കത്ത് വെച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.