കൊച്ചി: യുദ്ധഭീഷണിക്കിടെ സംസ്ഥാനത്ത് സ്വർണവിലയിൽ കനത്ത ഇടിവ്. ഗ്രാമിന് 280 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 13,935 രൂപയായി കുറഞ്ഞു. പവന്റെ വിലയിൽ 2,240 രൂപയുടെ ഇടിവുണ്ടായി. ഒരു പവൻ സ്വർണത്തിന്റെ വില 1,11,480 രൂപയായാണ് കുറഞ്ഞത്.

ചൊവ്വാഴ്ച സ്വർണവിലയിൽ ചാഞ്ചാട്ടം ഉണ്ടായിരുന്നു. മാസാദ്യം രാവിലെ പവന് 1,15,080 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. ഉച്ചയോടെ പവന് 1,360 രൂപ കുറഞ്ഞ് 1,13,720 രൂപയായി നിരക്ക്.

ആഗോള വിപണിയിലെ വ്യതിയാനങ്ങളാണ് സംസ്ഥാന വിപണിയിലും പ്രതിഫലിക്കുന്നത്. അതേസമയം ഇന്ന് വെള്ളിവിലയിൽ മാറ്റമില്ല. ഗ്രാമിന് 245 രൂപയിലും 10 ഗ്രാമിന് 2,450 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.