കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ സ്വകാര്യ ബസിൽ കയറി വിദ്യാർഥികൾ ജീവനക്കാരെ മർദിച്ചതായി പരാതി.

കൊടിയത്തൂർ - മാവൂർ വഴി കോഴിക്കോടേക്ക് പോവുകയായിരുന്ന കസർ മുല്ല ബസിലെ ജീവനക്കാരെയാണ് ഇരുപതോളം വിദ്യാർഥികൾ മർദിച്ചത്. ബസ് ഡ്രൈവർ ഫസൽ, കണ്ടക്ടർ ആഷിക് എന്നിവർക്കാണ് മർദനത്തിൽ പരിക്കേറ്റത്.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.