തിരുവനന്തപുരം: എസ്എഫ്ഐ സെക്രട്ടേറിയറ്റ് മാർച്ചിൽ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്.

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്, പ്രസിഡന്റ് ശിവപ്രസാദ്, വനിതാ പ്രവർത്തകർ അടക്കം 31 പേർക്കെതിരെയാണ് കേസെടുത്തത്.

ലാത്തിച്ചാർജിൽ പരിക്കേറ്റ വൈഷ്ണവിയുടെ പേരിലും കേസെടുത്തിട്ടുണ്ട്. എസ്എപി ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. എസ്എപി അംഗം ജയകൃഷ്ണനെ തടികൊണ്ട് തലയ്ക്കടിക്കാൻ ശ്രമിച്ചെന്നും എഫ്ഐആറിൽ പറയുന്നു.

കേരള സർവകലാശാലയിലെ ദേശീയ കായിക ദിന പരിപാടിയിൽ വന്ദേമാതരം പൂർണമായി ആലപിച്ചതിനെതിരെയാണ് എസ്എഫ്ഐ പ്രതിഷേധിച്ചത്.