തിരൂരങ്ങാടി: സമൂഹമാധ്യമമായ സ്നാപ്ചാറ്റ് വഴി പരിചയപ്പെട്ട യുവതിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ. കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി എൻ.കെ. അനന്ദു (22) വിനെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
യുവതിയെ ഭീഷണിപ്പെടുത്തി സ്നാപ്ചാറ്റ് അക്കൗണ്ടിന്റെ പാസ്‌വേഡ് കൈക്കലാക്കിയ ശേഷം സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചെന്നാണ് കേസ്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പിന്നാലെ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പോലീസ് പിടികൂടിയത്.
തിരൂരങ്ങാടി ഇൻസ്പെക്ടർ പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സഫുവാൻ, എ.എസ്.ഐമാരായ സുബൈർ, സതീഷ്, മഞ്ജുഷ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.