തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ ടാക്സിയായി രജിസ്റ്റർ ചെയ്യുന്നതിൽ തടസ്സമില്ലെന്ന് മോട്ടോർ വാഹന വകുപ്പ്. ഇത് സംബന്ധിച്ച സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും എം.വി.ഡി വ്യക്തമാക്കി. മോട്ടോർ വാഹന വകുപ്പ് ഇലക്ട്രിക്ക് വാഹനങ്ങൾക്ക് ടാക്സി പെർമിറ്റോ, രജിസ്ട്രേഷനോ നൽകുന്നില്ല എന്ന രീതിയിലുള്ള വാർത്തകൾ വലിയ രീതിയിൽ പ്രചരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് എം.വി.ഡി രംഗത്തെത്തിയത്.
കേന്ദ്ര-സംസ്ഥാന മോട്ടോർ വാഹന നിയമങ്ങൾ (CMVR/KMVR) അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന ഏത് ഇലക്ട്രിക് വാഹനത്തിനും ആർ.ടി.ഒ വഴി ടാക്സി രജിസ്ട്രേഷൻ പൂർത്തിയാക്കാൻ സാധിക്കുമെന്ന് എം.വി.ഡി അറിയിച്ചു. അതേസമയം, കേരളത്തിൽ ഒരു ഇലക്ട്രിക്, അല്ലെങ്കിൽ മറ്റ് ഇന്ധന വാഹനങ്ങൾ ടാക്സിയായി രജിസ്റ്റർ ചെയ്യണമെങ്കിൽ മോട്ടോർ വാഹന നിയമപ്രകാരമുള്ള കാര്യങ്ങൾ താഴെ പറയുന്നവയാണ്.