കോഴിക്കോട്: ചാനിയം കടവ് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി യുവാവ് മരിച്ചു. പേരാമ്പ്ര പരപ്പിൽ സ്വദേശി ഷൈജൽ (40) ആണ് മരിച്ചത്.ബന്ധുക്കൾ മൃതദേഹം തിരിച്ചറിയാൻ വടകര ഗവ. ജില്ലാ ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.ഇന്ന് ഉച്ചയ്ക്കാണ് സംഭവം.
ചാനിയംകടവ് പാലത്തിൽനിന്നാണ് ഇയാൾ ചാടിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവം കണ്ടയുടൻ ഇവിടെയുണ്ടായിരുന്നവർ പുഴയിലേക്ക് കയർ ഇട്ടുകൊടുത്തെങ്കിലും ഇയാൾക്ക് പിടിക്കാനായില്ല.
തുടർന്ന് പ്രദേശവാസിയായ കോട്ടോൽ ഉണ്ണി പാലത്തിൽനിന്ന് പുഴയിലേക്ക് ചാടി ഇയാളെ പിടിച്ചു. ഇതിനിടെ പ്രജീഷ് നിടുംകുനി എന്നയാളും രക്ഷാപ്രവർത്തനത്തിനെത്തി. തുടർന്ന് ഇവർ യുവാവിനെ കരയ്ക്ക് കയറ്റി സി.പി.ആർ. നൽകി തിരുവളളൂർ അക്യൂറ ക്ലിനിക്കിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.