കോഴിക്കോട്: മിൽമ മലബാർ മേഖലാ യൂണിയനിലെ ഗുരുതര അഴിമതി ആരോപണങ്ങളും ക്രമക്കേടുകളും അന്വേഷിക്കാൻ സർക്കാർ മൂന്നംഗ അന്വേഷണ സംഘത്തെ നിയോഗിച്ചു.
മിൽമ ജോയിന്റ് ഡയറക്ടർ ജയസൂജീഷ്, ഡെപ്യൂട്ടി ഡയറക്ടർ സജിനി, അസിസ്റ്റന്റ് ഡയറക്ടർ സ്മിത എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.
ഗുണനിലവാരമില്ലാത്ത പാൽ സംഭരിച്ചതിലൂടെ മിൽമയ്ക്ക് കോടികളുടെ നഷ്ടമുണ്ടായെന്നാണ് പ്രധാന കണ്ടെത്തൽ. കാസർകോട് ഡയറിയിൽ 27.45 ലക്ഷം, മലപ്പുറം ഡയറിയിൽ നെയ്യ് മോഷണം ഉൾപ്പെടെ 84.45 ലക്ഷം രൂപയുടെ ക്രമക്കേട് എന്നിങ്ങനെ പരാതികളുണ്ട്. 25 വർഷമായി ഓഡിറ്റ് പോലും നടത്തിയിട്ടില്ലെന്നും കണ്ടെത്തി.
അഴിമതി ആരോപണത്തെ തുടർന്ന് മലബാർ യൂണിയൻ ഭരണസമിതിയെ സർക്കാർ നേരത്തെ പിരിച്ചുവിട്ടിരുന്നു. അന്വേഷണ റിപ്പോർട്ടിൽ ക്രമക്കേട് സ്ഥിരീകരിച്ചാൽ തുടരന്വേഷണം വിജിലൻസിന് കൈമാറും.