കൊയിലാണ്ടി: വടകര മൂരാട് റെയിൽവേ പാലത്തിൽ പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് (ബുധനാഴ്ച) രാത്രി കോഴിക്കോട് - കണ്ണൂർ റൂട്ടിലെ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി.
വൈകീട്ട് 6.45 മുതൽ വ്യാഴാഴ്ച പുലർച്ചെ 1.45 വരെയാണ് മൂന്ന് ട്രെയിനുകൾക്ക് ഭാഗികമായി നിയന്ത്രണം ഏർപ്പെടുത്തിയത്.
കോയമ്പത്തൂർ - കണ്ണൂർ (16608) ട്രെയിൻ കൊയിലാണ്ടിയിലും, ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307) എലത്തൂരിലും, തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി (12082) കോഴിക്കോട്ടുമാണ് യാത്ര അവസാനിപ്പിക്കുക.