കോഴിക്കോട്: പെരുമണ്ണയിൽ വിദ്യാർഥി മുങ്ങിമരിച്ചു. കുറുമോറ്റുമ്മൽ സഹൽ (17) ആണ് മരിച്ചത്.
കൂട്ടുകാർക്കൊപ്പം പഞ്ചായത്ത് കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കണ്ണൂർ അഴീക്കോട് ആനിവയൽ കുളത്തിൽ എംബിബിഎസ് വിദ്യാർഥി മുങ്ങിമരിച്ചു. കോയമ്പത്തൂർ സ്വദേശി അനിരുദ്ധ് കൃഷ്‌ണൻ ആണ് മരിച്ചത്. സുഹൃത്തിനോടൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം.