പൂനൂർ: പൂനൂർ പുഴയിൽ യുവാവ് ഒഴുക്കിൽപ്പെട്ടു. എകരൂൽ സ്വദേശി ഷിജുവാണ് ഒഴുക്കിൽപ്പെട്ടത്. വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം.
കോൺക്രീറ്റ് ജോലിക്കാരനായ ഷിജുവും, സുഹൃത്തുക്കളും പൂനൂരിന് സമീപം കുണ്ടത്തിൽ കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു.നരിക്കുനിയിൽ നിന്ന് എത്തിയ ഫയർഫോഴ്സ് സംഘവും, സന്നദ്ധ പ്രവർത്തകരും, നാട്ടുകാരും തിരച്ചിൽ നടത്തിവരികയാണ്.