കാരശ്ശേരി : ശനിയാഴ്ച രാത്രി കാരശ്ശേരി ഗവ. ആയുർവേദ ഡിസ്പെൻസറിക്ക് സമീപം താമസിക്കുന്ന ഷിഹാബിന്റെ വീടിന്റെ കാർപോർച്ചിൽനിന്ന് മൂർഖൻപാമ്പിനെ പിടികൂടി. രാത്രി ഒൻപതരയോടെയാണ് സംഭവം. കാർപോർച്ചിൽ പാമ്പിനെ കണ്ടതിനെത്തുടർന്ന് വീട്ടുകാർ വിവരമറിയിച്ചതനുസരിച്ച്, സ്നേക്ക് റെസ്ക്യൂവർ ബാബു എള്ളങ്ങൽ സ്ഥലത്തെത്തി ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് മൂർഖനെ സുരക്ഷിതമായി പിടികൂടിയത്. പാമ്പിനെ പിന്നീട് വനംവകുപ്പിന് കൈമാറി. രാത്രിസമയങ്ങളിൽ പാമ്പ് ഇറങ്ങാനുള്ള സാധ്യത മുന്നിൽക്കണ്ട് പ്രദേശവാസികൾ ജാഗ്രതപാലിക്കണമെന്ന് അധികൃതർ അറിയിച്ചു.