ഉള്ള്യേരി: പത്തൊൻപതാം മൈലിൽ ഓട്ടോ മറിഞ്ഞ് അപകടം. അപകടത്തിൽ ഡ്രൈവർ മരിച്ചു. പാണ്ടിപ്പള്ളി മീത്തൽ വിജയൻ (53) ആണ് മരണപ്പെട്ടത്.
ഇന്ന് രാവിലെ 11.40 ഓടെയായിരുന്നു അപകടം. ബാലുശ്ശേരിയിൽ നിന്ന് ഉള്ളിയേരി ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷ 19-ാം മൈലിൽ എക്സൈസ് ഓഫീസിന് മുൻവശത്ത് വെച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ഓട്ടോറിക്ഷ ഡ്രൈവറുടെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. അപകടസമയത്ത് സമീപത്ത് ഉണ്ടായിരുന്ന ബാലുശ്ശേരി ഹൈവേ പൊലീസ് ഉടൻ തന്നെ സി പി ആർ നൽകി ഉള്ള്യേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.