കൊയിലാണ്ടി: ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന കൊയിലാണ്ടി കൊല്ലം സ്വദേശി മരിച്ചു. കൊല്ലം താഴത്തെവളപ്പിൽ താമസിക്കും മാടത്തുമ്മൽ മുഹമ്മദ് ഫാസിൽ (29) ആണ് മരിച്ചത്.
പനിയെ തുടർന്ന് കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മൂന്നു ദിവസം ചികിത്സയിലായിരുന്നു. പിന്നീട് ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവിടെ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ഉപ്പ: ഗഫൂർ. ഉമ്മ: ബുഷറ. ഭാര്യ: ഫാത്തിമ. മകൻ: എനിർജ്മാൻ. സഹോദരങ്ങൾ: ഫാത്തിമഫിദ, ഫഹീമ.