കോഴിക്കോട്: റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തുന്ന പ്ലാറ്റ്‌ഫോം നമ്പർ തെറ്റായി അനൗൺസ് ചെയ്തത് യാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കി. തെറ്റായ അനൗൺസ്‌മെന്റിനെ തുടർന്ന് യാത്രക്കാർ ഒന്നാം പ്ലാറ്റ്‌ഫോമിൽ നിന്ന് മൂന്നാം പ്ലാറ്റ്‌ഫോമിലേക്കും തിരിച്ചും പാളം മുറിച്ചുകടന്നത് വൻ സുരക്ഷാ വീഴ്ചയ്ക്ക് ഇടയാക്കി.

ട്രെയിൻ പ്ലാറ്റ്‌ഫോമിലേക്ക് എത്തുന്നതിന് തൊട്ടുമുൻപായിരുന്നു തെറ്റായ അനൗൺസ്‌മെന്റ്. ട്രെയിൻ നഷ്ടപ്പെടുമെന്ന ഭയത്തിൽ യാത്രക്കാർ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പാളം മുറിച്ചുകടക്കുകയായിരുന്നു.

റെയിൽവേ അധികൃതരുടെ വീഴ്ചക്കെതിരെ കർശന നടപടി വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.