താമരശ്ശേരി: താമരശ്ശേരി ചെക്ക് പോസ്റ്റ് സമീപം ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടത്തിൽ
ഒരാൾ മരണപ്പെട്ടു. മറ്റൊരാൾക്ക് ഗുരുതര പരിക്കുണ്ട്.
ബൈക്ക് യാത്രികനായ വയനാട് നടവയൽ വെളിയമ്പം കൈതത്തറയിൽ സ്വദേശി അരുൺ സജി ( 26) ആണ് മരിച്ചത്, കൂടെയുണ്ടായിരുന്ന നടവയൽ കത്തനാർ തോട്ടത്തിൽ മനു പോളിനാണ് പരിക്കേറ്റത്.അരുണിൻ്റെ മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മനു പോളിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു