മുക്കം: മുക്കം കറുത്തപറമ്പ് ഇറക്കത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. ഇന്ന് പെയ്ത ശക്തമായ മഴയ്ക്കിടെയാണ് സംഭവം.

കറുത്തപറമ്പ് ഇറക്കത്തിൽ നിന്ന് കാരശ്ശേരി ഭാഗത്തേക്കുള്ള ഷോർട്ട് വേ റോഡിന് സമീപത്താണ് ഇരുവാഹനങ്ങളും നേർക്കുനേർ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.

അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് സാരമുള്ളതാണെന്നാണ് പ്രാഥമിക വിവരം. 

മഴയെത്തുടർന്ന് റോഡിൽ രൂപപ്പെട്ട വഴുക്കലാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. അപകടത്തെ തുടർന്ന് ഈ റൂട്ടിൽ കുറച്ചുനേരം ഗതാഗത തടസ്സമുണ്ടായി. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.