കൊയിലാണ്ടി: പതിനാലാം മൈൽസിൽ അരങ്ങാടത്തു പെട്രോൾ പമ്പിന് മുൻവശം നിർത്തിയിട്ട ബസ്ലിന് പിറകിൽ ഇന്നോവ കാറിടിച്ചു അപകടം. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റതയാണ് വിവരം. ഇന്ന് പുലർച്ചെ നാലു മണിയോട് കൂടിയാണ് അപകടം നടന്നത്.

കോഴിക്കോട് ഭാഗത്തു നിന്നും കണ്ണൂർ ഇരിട്ടിയേലേക്ക് പോകുന്ന ഇന്നോവ ക്രിസ്റ്റ കാർ എതിർ ദിശയിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിന് പുറകിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. കാറിന്റെ നിയന്ത്രണം വിട്ടതാകാം അപകട കാരണമെന്നാണ് സംശയിക്കുന്നത്. അപകടത്തിൽ കാറിലുണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.