കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ നിന്നും 6 ഗ്രാം എംഡിഎംഎ പിടികൂടി. വാഹനത്തിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനക്കിടെയാണ് സംഭവം.
സംഭവത്തിന് പിന്നാലെ യുവതിയടക്കം രണ്ടു പേർ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടതായാണ് വിവരം. കോഴിക്കോട് നന്മണ്ട സ്വദേശി അനന്തു എന്ന ടോബി, പുതിയാപ്പ സ്വദേശിനി കീർത്തന എന്നിവരാണ് രക്ഷപ്പെട്ടത്.
വാഹനത്തിൽ നിന്നാണ് പൊലീസ് ലഹരി പിടികൂടിയത്. പരിശോധനക്കിടെ ഇവരുടെ താമസ സ്ഥലത്ത് നിന്ന് മൂന്ന് മൊബൈൽ ഫോണുകളും ഇലക്ട്രോണിക് ത്രാസും 85,100 രൂപയും പൊലീസ് കണ്ടെടുത്തു.