താമരശ്ശേരി: താമരശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കോഴിക്കോട് സ്വദേശി പിടിയിൽ.

ദൃശ്യങ്ങൾ പകർത്തിയതോടെ ബസിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ട പ്രതിയെയാണ് താമരശ്ശേരി പൊലീസ് പിടികൂടിയത്. നടുവണ്ണൂർ കരുവണ്ണൂർ സ്വദേശി രാജേഷ് എന്ന നാഗേഷാണ് അറസ്റ്റിലായത്.

കഴിഞ്ഞ തിങ്കളാഴ്ച പരപ്പൻപൊയിൽ നിന്ന് പടനിലത്തേക്ക് പോവുകയായിരുന്ന വിദ്യാർഥിനിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. പെൺകുട്ടി ബഹളം വെക്കുകയും മൊബൈലിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുകയും ചെയ്തതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.

പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് മാധ്യമ വാർത്തകൾ കണ്ട നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ മുൻപും സമാന പരാതികൾ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.