വയനാട്: പനി ബാധിച്ച് ആദിവാസി യുവതി മരിച്ചു. പേര്യ ആലാറ്റിൽ കുറ്റിവയൽ ഉന്നതിയിലെ ശ്രീക്കുട്ടി(21)ആണ് മരിച്ചത്.

കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണം. യുവതി വയനാട് ഗവ.മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. അതേസമയം, പനിയെ കുറിച്ചും മരണകാരണത്തെ കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.