കൊച്ചി: മാസപ്പടി കേസിൽ പിണറായി വിജയനും പി എ മുഹമ്മദ് റിയാസിനുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. ഇരുവർക്കുമെതിരെ രണ്ട് ഇസിഐആറുകളാണ് രജിസ്റ്റർ ചെയ്തത്.
പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഇഡി നടപടി. മാസപ്പടി കേസും ഹവാല കേസും വെവ്വേറെ ഇസിഐആർ ആയി രജിസ്റ്റർ ചെയ്താണ് അന്വേഷിക്കുക.
വിജിലൻസ് എഫ്ഐആർ എടുത്ത് അന്വേഷിക്കണമെന്ന ഉത്തരവിനെതിരെ അപ്പീൽ നൽകാൻ അനുമതി തേടി പിണറായി നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.