വയനാട് :ചീരാലിൽ വീണ്ടും കടുവ കാട്ടുപന്നിയെ കൊന്നുഭക്ഷിച്ചു

ചീരാൽ കല്ലുമുക്ക് സ്വകാര്യ എസ്റ്റേറ്റിന് സമീപത്താണ് കാട്ടുപന്നിയുടെ പാതി ഭക്ഷിച്ച ജഢം കണ്ടത്. സമീപത്തെ കാൽപ്പാടുകൾ കടുവയുടേതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ച് കൂട് സ്ഥാപിച്ചു. പ്രദേശത്തെ കൃഷിയിടത്തിൽ ജോലി ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നിർദേശം നൽകി.