ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതക ക്ഷാമം രൂക്ഷമായതിന് പിന്നാലെ ഏര്‍പ്പെടുത്തിയ, സിലിണ്ടര്‍ ബുക്കിങ് നിയന്ത്രണത്തിന് ഇളവ്. പാചക വാതക സിലിണ്ടര്‍ റീഫില്‍ ബുക്ക് ചെയ്യുന്നതിനുള്ള കാലയളവ് ഗ്രാമ നഗര വെത്യാസമില്ലാതെ 25 ദിവസമാക്കി. നിലവില്‍ നിലവില്‍ നഗരമേഖലകളില്‍ 25 ദിവസവും ഗ്രാമീണ മേഖലകളില്‍ 45 ദിവസവുമായിരുന്നു ബുക്കിങിന് ഇടവേള.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം കേന്ദ്രപെട്രോളിയം- പ്രകൃതിവാകത മന്ത്രാലയം നല്‍കി.

നേരത്തെ 21 ദിവസമായിരുന്നു റീഫില്‍ ബുക്ക് ചെയ്യാനുള്ള കാലയളവ്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇത് 25 ദിവസമായി ഉയര്‍ത്തിയത്. പ്രതിസന്ധിയുടെ പേരില്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സബ്സിഡി എല്‍പിജി സിലിണ്ടറുകളുടെ എണ്ണവും കേന്ദ്ര സര്‍ക്കാര്‍ കുത്തനെ കുറച്ചിരുന്നു.



ഒരു വര്‍ഷം ഉപഭോക്താക്കള്‍ക്ക് സബ്സിഡി നിരക്കില്‍ ലഭിച്ചിരുന്ന സിലിണ്ടറുകളുടെ എണ്ണം ഒമ്പതില്‍ നിന്ന് നാലായാണ് ചുരുക്കിയത്.