മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് 4 മരണം. 3 പേർക്ക് പരിക്ക്.  അപ്രതീക്ഷിതമായി പെയ്ത മഴയ്ക്കിടെ ഇടിമിന്നലേൽക്കുകയായിരുന്നു. വ്യൂപോയിന്റിന് സമീപം വൈകിട്ട് 5 മണിയോടെയാണ് സംഭവം. പരിക്കേറ്റ 3പേരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രദേശവാസികളായ വിദ്യാര്‍ത്ഥികളാണ് അപകടത്തിൽപെട്ടതെന്നാണ് വിവരം.