ടോക്കിയോ: തെക്കുപടിഞ്ഞാറന്‍ ജപ്പാനിലെ കുമാമോട്ടോ പ്രവിശ്യയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തി. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

കിലോമീറ്റര്‍ അകലെയുള്ള ആഴം കുറഞ്ഞ പ്രഭവകേന്ദ്രം കാരണം ശക്തമായ തുടര്‍ചലനങ്ങള്‍ ഉണ്ടാകുമെന്ന് കാലാവസ്ഥാ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പ്രദേശവാസികളോട് ഉയരമുള്ള ഇടങ്ങളിലേക്ക് മാറാനും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭൂചലനത്തില്‍ 50 പേര്‍ക്ക് പരിക്കേറ്റതായി ജാപ്പനീസ് പ്രക്ഷേപകനായ എന്‍എച്ച്കെ റിപ്പോര്‍ട്ട് ചെയ്യുന്നു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇവിടെയുള്ള ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയും ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്.