തിരുവനന്തപുരം: തൃശൂർ മുണ്ടത്തിക്കോട് പടക്കനിർമാണ ശാലയിലുണ്ടായ വെടിക്കെട്ട് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്ക് 14 ലക്ഷം രൂപ വീതം ധനസഹായം നൽകാൻ മന്ത്രിസഭ തീരുമാനം. മന്ത്രിസഭ യോഗത്തിനു ശേഷം മുഖ്യമന്ത്രി വി.ഡി. സതീശനാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ തൃശൂർ പൂരത്തോടനുബന്ധിച്ച് മുളങ്കുന്നത്തുകാവ് മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിർമാണ പുരയിലുണ്ടായ സ്ഫോടനത്തിൽ 16 പേരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. മേഖലയിൽ 321 വീടുകൾക്ക് നാശമുണ്ടായതായും കണ്ടെത്തി. ആകെ മൂന്ന് കോടി രൂപയുടെ നഷ്‌ടമാണ് കണക്കാക്കുന്നത്. തൃ​ശൂ​ർ പൂ​ര​ത്തി​ന് തി​രു​വ​മ്പാ​ടി വി​ഭാ​ഗ​ത്തി​നാ​യി ത​യാ​റാ​ക്കി​യ വെ​ടി​ക്കോ​പ്പു​ക​ൾ പൊ​ട്ടി​ത്തെ​റി​ക്കുകയായിരുന്നു.

നേരത്തേ, അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് കഴിഞ്ഞ സർക്കാർ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്തിരുന്നു. മരിച്ചവരുടെ ആശ്രിതർക്ക് കഴിഞ്ഞ സർക്കാറും 14 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നതാണ്. റവന്യ​ു മന്ത്രിയായിരുന്ന കെ. രാജനാണ് അന്ന് പ്രഖ്യാപനം നടത്തിയത്.

അതേസമയം, ദു​ര​ന്ത​ത്തി​ൽ ഹൈ​കോ​ട​തി സ​ർ​ക്കാ​റി​ന്‍റെ​യും പൊ​ലീ​സ്​ മേ​ധാ​വി​യു​ടെ​യും സ്​​ഫോ​ട​ക വ​സ്തു വ​കു​പ്പി​ന്‍റെ​യും വിശ​ദീ​ക​ര​ണം തേ​ടിയിട്ടുണ്ട്. വി​ഷ​യം പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി​യാ​യി പ​രി​ഗ​ണി​ച്ചാണ് നടപടി. ഹ​ര​ജി വീ​ണ്ടും ജൂ​ൺ 16ന് ​കോടതി പ​രി​ഗ​ണി​ക്കാ​നിരിക്കെയാണ്.

ഏ​പ്രി​ൽ 21ന്​ ​അ​പ​ക​ട​മു​ണ്ടാ​യ വെ​ടി​ക്കെ​ട്ടു​പു​ര​യി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചി​ല്ലെ​ന്ന പ​രാ​തി​ക​ളും മാ​ധ്യ​മ​വാ​ർ​ത്ത​ക​ളും പ​രി​ഗ​ണി​ച്ചാ​ണ്​ ചീ​ഫ് ജ​സ്റ്റി​സി​ന്‍റെ ഉ​ത്ത​ര​വ്​ പ്ര​കാ​രം സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​ത്. ഇ​ത്ത​ര​മൊ​രു വ​ൻ ദു​ര​ന്ത​ത്തി​ന്​ കാ​ര​ണം വ​സ്തു​ക്ക​ൾ​​ കൈ​കാ​ര്യം ചെ​യ്ത​തി​ലും നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​ലു​മു​ണ്ടാ​യ വീ​ഴ്ച​യാ​ണോ എ​ന്ന​ത​ട​ക്ക​മാ​ണ് കോ​ട​തി പ​രി​ഗ​ണി​ക്കു​ക.