തിരുവനന്തപുരം: സംസ്ഥാനത്തെ നെൽ കർഷകർക്ക് ആശ്വാസം. നെല്ല് സംഭരണത്തിന് കർഷകർക്കുള്ള സംസ്ഥാന പ്രോത്സാഹന ബോണസ് നൽകാൻ മൂന്നാം ഗഡുവായി 150 കോടി രൂപ അനുവദിച്ച് സർക്കാർ.
ഏറ്റെടുത്ത രണ്ടാം വിളക്ക് ആകെ 254 കോടി രൂപയാണ് നൽകാനുണ്ടായിരുന്നത് ഇതിൽ 150 കോടി രൂപയാണ് അനുവദിച്ചത്. അനൂപ് ജേക്കബിന്റെ അഭ്യർഥനപ്രകാരം മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദ്ദേശപ്രകാരമാണു തുക അടിയന്തരമായി അനുവദിച്ചത്.
അതേസമയം, നെല്ലുസംഭരണ ഇനത്തിൽ കേന്ദ്രം നൽകാനുള്ള കുടിശിക നേടിയെടുക്കുന്നതിനു സപ്ലൈകോ പ്രതിനിധികൾ തിങ്കളാഴ്ച ദില്ലിയിൽ കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിലെത്തി ചർച്ച നടത്തും. സംസ്ഥാന ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബിന്റെ നിർദേശ പ്രകാരമാണ് ചർച്ച നടത്തുന്നത്.