വയനാട് :മാനന്തവാടി: പച്ചക്കറി വാഹനത്തിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ മെത്താംഫിറ്റാമിനുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. മാനന്തവാടി വാളാട് ചേരിയമൂല സ്വദേശി അത്തിലൻ വീട്ടിൽ മുഹമ്മദ് അസ്‌ലമിനെയാണ് (23) മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ദിലീപ് എമ്മിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

മാനന്തവാടി ക്ലബ്കുന്ന് ഭാഗത്ത് വെച്ച് ഇന്നലെ (05.05.2026) നടത്തിയ പരിശോധനയിൽ

ഇയാൾ സഞ്ചരിച്ചിരുന്ന KL 14 X 3137 നമ്പർ മഹീന്ദ്ര പിക്കപ്പ് വാഹനത്തിൽ നിന്നാണ് 27.485 ഗ്രാം മെത്താംഫിറ്റാമിൻ കണ്ടെടുത്തത്. പരിശോധനയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് അജയകുമാർ കെ., സിവിൽ എക്സൈസ് ഓഫീസർമാരായ മാനുൽ ജിംസൺ ടി.പി., വിപിൻ പി. എന്നിവരും പങ്കെടുത്തു.

മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.